ഞാന്‍ കാസനോവ
പ്രണയിച്ചു, കൊതി തീരാത്തവനെന്നര്‍ത്ഥം
സ്വന്തം പേരല്ല, വീണ പേരാണ്
ഇന്നലെയും മഴ പെയ്തിരുന്നു
ഇന്നലെയും ഉദയാസ്തമയങ്ങളുണ്ടായിരുന്നു
പക്ഷേ, അവയൊന്നും എന്‍റേതായിരുന്നില്ല
എനിക്കു വേണ്ടിയായിരുന്നില്ല
കാരണം ഇന്നലെ ഞാന്‍ പ്രണയം അറിഞ്ഞിരുന്നില്ല
ഇന്നെപ്പോഴോ, എന്നിലുണര്‍ന്ന പ്രണയത്തിലൂടെ ഞാന്‍ അറിയുന്നു
മഴയ്ക്കു അവളുടെ ഗന്ധമാണ്
സൂര്യരശ്മികള്‍ അവളുടെ സ്പര്‍ശനമാണെന്ന്
പ്രണയം, വൃദ്ധനെ പതിനാറുകാരനാക്കുന്ന
അസുരനെ പോലും സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന, പ്രണയം
ആ ഭാഷയില്‍ സംസാരിച്ചു തുടങ്ങുംപോല്‍
ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ
എന്നാശിച്ചു പോകുന്നു
പകലുകള്‍ അവസാനിക്കാതിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചു പോകുന്നു
ഏതു ജീവജാലത്തിനും മനസിലാകുന്ന ഭാഷ
ഏറ്റവും വലിയ പ്രാര്‍ത്ഥന